മംഗലംഡാം: സ്കൂൾ ബസ് സ്റ്റോപ്പിനു സമീപത്തുനിന്ന് മുർഖൻപാമ്പിനെ പിടികൂടി. കടകൾക്കുമുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് പഞ്ചായത്തിന്റെ വേസ്റ്റ് ബോക്സിനിടയിലേക്ക് കയറുകയായിരുന്നു. കടക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്ന് മംഗലംഡാം സ്റ്റേഷനിൽനിന്ന് വനപാലകർ സ്ഥലത്തെത്തിയെങ്കിലും മൂർഖൻ പാമ്പായതിനാൽ പ്രത്യേക പരിശീലനം നേടിയ മുഹമദലിയെ വിളിച്ചു വരുത്തിയാണ് പിടികൂടിയത്.